KeralaLatest NewsNews

സഹോദരന്റെ ഓർമയിൽ സുമംഗലിയാകാൻ ഒരുങ്ങി വിദ്യ, സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിച്ച് നിധിൻ: വിവാഹം നാളെ

തൃശൂർ: വായ്പ കിട്ടാത്തതിന്റെ പേരിൽ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ ചെയ്ത വിപിനെ മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴിതാ, വിപ്പിന്റെ സഹോദരി വിദ്യയുടെ വിവാഹമാണ് നാളെ. സഹോദരിയുടെ വിവാഹം നാളെ പാറമേക്കാവ് ക്ഷേത്രത്തിലാണ് നടക്കുക. രാവിലെ 8.30നും ഒൻപതിനുമിടയിലാണ് മുഹൂർത്തം. സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിച്ച് നിധിൻ യുവാക്കൾക്ക് മാതൃകയാവുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന നിധിൻ ജനുവരി പകുതിയോടെ മടങ്ങും. ഇതാണ് വിവാഹം ഉടൻ തന്നെ നടത്താൻ തീരുമാനിച്ചത്. വൈകാതെ തന്നെ വിദ്യയെയും കൊണ്ട് പോകും.

വിവാഹം നടത്താനായി പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. വിപിന്റെ മരണ വാർത്തയിൽ കേരളം ഞെട്ടി നിൽക്കുമ്പോൾ ആ കുടുംബത്തെയും വിദ്യയെയും പ്രതിശ്രുത വരനായ നിധിൻ ചേർത്ത് പിടിച്ചു.

Also Read:മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്, സമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ല: രാകേഷ് ടിക്കായത്ത്

‘പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്.വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ’-എന്ന് നിധിൻ അന്ന് പറഞ്ഞിരുന്നു. ആ വാക്ക് നാളെ പാലിക്കുകയാണ് നിധിൻ. കഴിഞ്ഞ രണ്ടര വര്‍ഷമായി നിധിനും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം ഉറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കൊവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകുകയായിരുന്നു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് നിധിന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും ഇല്ലാതെ സഹോദരിയെ വിവാഹം കഴിപ്പിക്കില്ലെന്നുമായിരുന്നു വിപിൻ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button