News

കോവിഡ് ദുരിതാശ്വാസ ഫണ്ട് : മുക്കിയത് ആയിരക്കണക്കിന് കോടികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

വാഷിങ്ടൺ: കോവിഡ് കാലത്തെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനിടയിൽ മുക്കിയത് ആയിരക്കണക്കിന് കോടികളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. യു.എസ് സീക്രട്ട് സർവീസ് ആണ് ഈ വിവരം പുറത്തു വിട്ടത്.

സീക്രട്ട് സർവീസ് കേസുകളിൽ നിന്നും ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഏജൻസിയുടെ നാഷണൽ പാൻഡെമിക് ഫ്രോഡ് റിക്കവറി കോർഡിനേറ്ററായ റോയ് ഡോട്ട്സണാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ജുഡീഷ്യറി കൈകാര്യം ചെയ്യുന്ന കോവിഡ് തട്ടിപ്പു കേസുകൾ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണിത്.

 

കോവിഡ് കാലത്ത് തൊഴിലില്ലായ്മ ഇൻഷുറൻസ്, ലോൺ മേഖലകളുമായി ബന്ധപ്പെട്ടും വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. 2.3 ബില്യൻ ഡോളറാണ് ഈയിനത്തിൽ അനധികൃതമായി വകയിരുത്തിയ തുകയെന്നു കണ്ട് ഇന്റലിജൻസ് പിടിച്ചെടുത്ത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി കോവിഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 900 കേസുകൾ നിലവിലുണ്ട്. ഏതാണ്ട്, നൂറു പേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാണെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button