ദില്ലി: ഇന്ത്യയിലെ എല്ലാ ക്രിപ്റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവരാൻ സാധ്യത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ഡിജിറ്റൽ കറൻസി നിയന്ത്രിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കാനും കേന്ദ്രം ആലോചിക്കുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തക്ക് പിന്നാലെ, എല്ലാ പ്രധാന ഡിജിറ്റൽ കറൻസികളുടെയും മൂല്യം ഏകദേശം 15 ശതമാനവും അതിൽ കൂടുതലും ഇടിഞ്ഞു.
ബിറ്റ്കോയിൻ ഏകദേശം 18.53 ശതമാനവും എതേറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവും കുറഞ്ഞു. ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021, നവംബർ 29 മുതൽ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also:- ഏറ്റവുമധികം സ്പാം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ആർബിഐ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കാൻ ബിൽ ശ്രമിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനും ഇത് ശ്രമിക്കുന്നു, എന്നിരുന്നാലും, ക്രിപ്റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകൾ ഇത് അനുവദിക്കുന്നു.
Post Your Comments