കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികള്‍ വെള്ളത്തിന് വില കുത്തനെ ഉയര്‍ത്തി. ലിറ്ററിന് ഏഴു രൂപ യാണ് കുപ്പിവെള്ള കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സര്‍ക്കാര്‍ ഉത്പന്നമായ ‘ഹില്ലി അക്വ’ ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്.
Read Also : ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയിൽ, സംഘികൾ തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്ന് ആരോപണം
സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ബുധനാഴ്ചയാണ് സ്റ്റേ ചെയ്തത്. 1986ലെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു 2020 മാര്‍ച്ചില്‍ വില 13 രൂപയാക്കിയത്. കുടിവെള്ളം 1955ലെ കേന്ദ്ര അവശ്യവസ്തു നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നതെന്നും കേന്ദ്ര സര്‍ക്കാരിനാണ് വില നിശ്ചയിക്കാന്‍ അധികാരമെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.
വെള്ളം നിറയ്ക്കുന്ന കുപ്പി, ബോട്ടിലുകളുടെ അടപ്പ്, ലേബല്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വരുന്ന ചെലവ് ഭീമമാണെന്നും വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നുമാണ് കമ്പനികളുടെ വാദം.
Post Your Comments