റാഞ്ചി : രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേയ്ക്ക് ആക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഝാര്‍ഖണ്ഡ് മന്ത്രി ഹഫീസുള്‍ ഹസ്സന്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി ചുരുക്കണമെന്ന വിചിത്ര ആവശ്യവുമായാണ് ഝാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയായ ഹഫീസുള്‍ ഹസ്സന് രംഗത്ത് വന്നത്.
Read Also : 18 വയസുകാരി മുതിര്‍ന്ന പൗരയാണ്: അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് വേണമെന്ന് ബൃന്ദ കാരാട്ട്
‘ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ വിവാഹ പ്രായം ഉയര്‍ത്തുകയല്ല താഴ്ത്തുകയാണ് വേണ്ടത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം. അല്ലെങ്കില്‍ ഇപ്പോഴുള്ളതുപോലെ 18 ആയി തന്നെ നിലനിര്‍ത്തണം’, ഹസ്സന് അഭിപ്രായപ്പെട്ടു.
അതേസമയം ഹസന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി നേതാവ് ബിരാംഗി നാരായണ്‍ രംഗത്തെത്തി. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഇതെന്ന് ബിരാംഗി പറഞ്ഞു.
Post Your Comments