Latest NewsNewsIndia

നാലംഗ കുടുംബത്തിന്റെ ആത്മഹത്യക്കു പിന്നിലെ കാരണം വ്യക്തമാക്കി പോലീസ്: വീട്ടുടമസ്ഥ അറസ്റ്റിൽ

മംഗളൂരു: ഒരു കുടുംബത്തഗിലെ നാല് പേരുടെ ആത്മഹത്യയ്ക്ക് പിന്നിൽ  മതപരിവർത്തന ശ്രമമെന്ന് പോലീസ്. മംഗളൂരു ബിജയിലെ അപ്പാർട്ട്‌മെന്റിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. വാടക വീട്ടിൽ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി, ഭാര്യ വിജയലക്ഷ്മി ഇവരുടെ രണ്ട് മക്കൾ എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവരുടെ വീട്ടുടമസ്ഥയായ നൂർജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.

നാഗേഷും ഭാര്യയും വാടകവീട്ടിൽ വഴക്ക് പതിവാക്കിയതോടെ നൂർജഹാൻ പ്രലോഭനവുമായെത്തുകയായിരുന്നു. നാഗേഷിന്റെ ഇരുപത്തിയാറുകാരിയായ ഭാര്യയെ നൂർജഹാൻ നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിക്കുമായിരുന്നുവെന്നും മതം മാറിയാൽ ഇതരമതസ്ഥനായ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് ഇവർ യുവതിയെ പ്രലോഭിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

6 വർഷമായി അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല, കഴിഞ്ഞ ദിവസം കൂട്ടിയ നിരക്കുകൾ കുറച്ചു: മന്ത്രി ജിആർ അനിൽ

നാഗേഷുമായുള്ള വഴക്കിനെ തുടർന്ന് കുറച്ച് നാൾ നാഗേഷിന്റെ ഭാര്യ നൂർജഹാന്റെ വീട്ടിൽ പോയി താമസിച്ചിരുന്നു. ഈ സമയത്ത് നാഗേഷിൽ നിന്നും വിവാഹമോചനം നേടാൻ വിജയലക്ഷ്മിയ്ക്ക് നൂർജഹാൻ അഭിഭാഷകനെയും ഇടപാട് ചെയ്തു. അതേസമയം, ഭാര്യ തന്നെ ഒഴിവാക്കുമെന്ന് ഭയന്ന നാഗേഷ് ആഹാരത്തിൽ വിഷം കലർത്തി ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. എട്ടു നാലും വയസുള്ള രണ്ട് കുട്ടികളായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നാലംഗ കുടുംബത്തെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button