റിയാദ്: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഏറ്റവും അധികം ഭക്ഷ്യോൽപന്നങ്ങൾ കയറ്റി അയച്ചാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. കോവിഡ് കാലത്തു അറബ് രാജ്യങ്ങൾ ഇറക്കുമതി ചെയ്ത സാധനങ്ങളിൽ 8.25% ഇന്ത്യയിൽ നിന്നായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്ന് ഒരാഴ്ചയ്ക്കകം സാധനങ്ങൾ എത്തിക്കുമ്പോൾ ബ്രസീലിൽ നിന്ന് 30 മുതൽ 60 ദിവസം വരെ എടുത്തിരുന്നു.
Post Your Comments