ന്യൂഡല്‍ഹി: അഞ്ച് ലക്ഷം എ കെ 203 തോക്കുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മാണം നടക്കുക. പ്രതിരോധ നിര്‍മാണമേഖല സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തീരുമാനം. തോക്ക് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഭാഗങ്ങളും ആവശ്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന ഇന്‍സാസ് റൈഫിളിന് പകരമായാണ് എ.കെ 47 തോക്കിന്റെ ഏറ്റവും പുതിയ പതിപ്പായ എ.കെ 203 തോക്കുകള്‍ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ തോക്കിന്റെ ദൂരപരിധി 300 മീറ്ററാണ്.
ഭീകര വിരുദ്ധവേട്ടക്കും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി എ.കെ 203 തോക്കുകളാണ് കരസേന ഉപയോഗിക്കുന്നത്. ഓപറേഷന് വേളകളില്‍ എ.കെ 203 തോക്കുകള്‍ വളരെ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്.
Post Your Comments