KeralaLatest NewsNews

പതിനെട്ടു വയസിൽ മുപ്പതിന് മുകളിൽ പ്രായമുള്ള ആളുമൊത്ത് സെക്സ് ചെയ്തത് എന്തിനാണ്? അനുപമ വിഷയത്തിൽ മറുപടിയുമായി മൃദുല ദേവി

സെക്സിനെ നിർവ്വചിക്കേണ്ടത് വികാരം വിവേകത്തെ കീഴടക്കുന്നു എന്ന രീതിയിൽ ആല്ല

ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരി മൃദുല ദേവി. അനുപമയുടെ വിഷയത്തിൽ ഇന്ന് പല ഗ്രൂപ്പിലും ഉയർന്ന ചില ചോദ്യങ്ങൾ, അവയ്ക്ക് തന്റെ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് മൃദുല ദേവി

read also: ‘ഖാലിസ്ഥാനി’ പരാമര്‍ശം: ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മുംബയ് പോലീസ് കേസെടുത്തു

കുറിപ്പ് പൂർണ്ണ രൂപം

അനുപമയുടെ വിഷയത്തിൽ ഇന്ന് പല ഗ്രൂപ്പിലും പല തരത്തിലുള്ള ചർച്ചകൾ നടന്നു. അവിടെ ഉയർന്ന ചില ചോദ്യങ്ങൾ, അവയ്ക്ക് ഞാൻ നൽകിയ ഉത്തരങ്ങൾ ഇവിടെയും നൽകുന്നു..
1)പതിനെട്ടു വയസിൽ പക്വതയില്ലാതെ മുപ്പതിന് മുകളിൽ പ്രായമുള്ള ആളുമൊത്ത് സെക്സ് ചെയ്തത് എന്തിനാണ്?

പതിനെട്ടു വയസിൽ സെക്സ് ചെയ്താൽ പക്വത ഇല്ല എന്ന് കരുതുന്നതെന്തിനാണ്. പക്വത പ്രായപൂർത്തിയായാൽ മാത്രം കിട്ടുന്ന പ്രത്യേക പ്രതിഭാസം അല്ല.പതിനെട്ടു വയസ്സുള്ള പെൺകുട്ടിയെ മുപ്പത്തഞ്ചു കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോൾ എങ്ങനെയാണ് നമുക്ക് അവർക്കിടയിൽ ഉണ്ടാവുന്ന സെക്സിനു പക്വത ഉണ്ടെന്നു പറയാൻ സാധിക്കുന്നത്. പതിനെട്ടുകാരിയായ നസ്രിയ എന്ന അഭിനേത്രിയെ മുപ്പതു കാരനായ ഫഹദ് ഫാസിൽ നിക്കാഹ് ചെയ്തപ്പോൾ, ഇത്തരം പക്വതാ വാദങ്ങൾ ഉണ്ടാകാഞ്ഞത് വിവാഹം എന്ന ഉടമ്പടി ഉണ്ടായതു കൊണ്ടാണ്. അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

2) വികാരം വിവേകത്തെ കീഴടക്കിയപ്പോൾ എന്തുകൊണ്ട് സുരക്ഷാമാർഗങ്ങൾ ഉപയോഗിച്ചില്ല??

സെക്സിനെ നിർവ്വചിക്കേണ്ടത് വികാരം വിവേകത്തെ കീഴടക്കുന്നു എന്ന രീതിയിൽ ആല്ല.അത് ഒരു ശാരീരിക ആവശ്യം ആണ്. ജനാധിപത്യപരമായി, ആന്റി സോഷ്യൽ ആവാതെ അത് നിർവ്വഹിക്കാവുന്നതാണ്. അതിൽ പങ്കാളിത്തം വഹിക്കുന്നവരാണ് സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കേണമോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത്.നമുക്ക് വെറുതെ അത്തരം ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ ചോദ്യം ചെയ്യാൻ അവകാശമില്ല.

3)സ്വന്തം ആയി സാമ്പത്തിക സുരക്ഷ ഉണ്ടായിട്ടു പോരായിരുന്നോ ഗർഭവും, പ്രസവവും?
സ്വന്തം ആയി സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിച്ച സ്ത്രീകളെക്കാൾ എണ്ണത്തിൽ കൂടുതലാണ് അതിനു സാധിക്കാത്തവരുടെ എണ്ണം. സാമ്പത്തികം ഇല്ലാത്തവർക്കു സെക്സ്, പ്രണയം, ഗർഭം, പ്രസവം ഒക്കെ നിഷിദ്ധമാക്കേണ്ടതുണ്ടോ?

4) അനുപമയെ അജിത് ഇട്ടിട്ടു പോവില്ലെന്ന് എന്താണുറപ്പ്?
ഒരു പുരുഷൻ ജീവിതത്തിൽ നിന്ന് പോയാൽ തീരാവുന്ന വസന്തം മാത്രമേ ഒരു സ്ത്രീയ്ക്കുള്ളൂ എന്ന് ചിന്തിക്കാതിരിക്കുക. അനുപമയെ അജിത് ഉപേക്ഷിച്ചാല് അജിത്തിന് നഷ്ടമാകുന്നതൊക്കെയെ അനുപമയ്ക്കും ഉണ്ടാകു. അജിത്തിന് ശേഷം അനുപമയ്ക്ക് പ്രളയം എന്ന് കരുതുന്ന മനുഷ്യർ ആവാതിരിക്കുക. അങ്ങനെ ഒരാളെയും പഠിപ്പിക്കാതിരിക്കുക.
ഈ ചോദ്യം ചോദിച്ചവരും,ചോദിക്കുന്നവരും വിവാഹിതർക്ക് മാത്രം പ്രണയം, സെക്സ്, ഗർഭം, പ്രസവം എന്നിവ മതി എന്ന് വാശി പിടിക്കുന്നവരാണ്. വിവാഹം എന്ന ഇൻസ്റ്റിട്യൂഷനിൽ എത്തിപ്പെടാനുള്ള അവസ്ഥ ഇല്ലാത്തവർ, വിവാഹം എന്ന ഇന്സ്ടിട്യൂഷനിൽ താത്പര്യമില്ലാത്തവർ ഇവർക്കൊന്നും അനുഭവിക്കാൻ പാടില്ലാത്ത കിട്ടാക്കനിയായി ജീവലോകത്തിന്റെ സ്വാഭാവിക കാമനകളെ പ്രത്യേക ഫ്രയിമിൽ ഒതുക്കുന്നത് അധികാര പ്രമത്തതയുടെ ശബ്ദമാണ്. വിവാഹ മോചിതർ, പങ്കാളി നഷ്ടമായവർ, പല കാരണങ്ങളാൽ വിവാഹക്കമ്പോളത്തിൽ തഴയപ്പെട്ടവർ ഇവർക്കൊന്നും സെക്സ്, പ്രസവം ഇതിനൊന്നും അർഹത ഇല്ലെന്നു കരുതുന്നത് ഫാഷിസം ആണ്. നമ്മുടെ സിസ്റ്റം നൽകിയ തെറ്റായ ചിന്തകളാണ്. അവ പൊളിക്കപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments


Back to top button