ഡൽഹി: രാജ്യാന്തര തലത്തിൽ എണ്ണലഭ്യതയിൽ കുറവ് വരികയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. കരുതൽ ശേഖരത്തിലുള്ള 50 ലക്ഷം ബാരൽ ക്രൂഡോയിൽ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര സർക്കാർ നീക്കം. 6.5 ദശലക്ഷം ബാരൽ ക്രൂഡോയിൽ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ (എസ്പിആർ) ഇന്ത്യ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എണ്ണ വിതരണ രാജ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്ന ഡിമാൻഡിനെ മറികടക്കാൻ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളോട് എണ്ണശേഖരം പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതൽ എണ്ണശേഖരം പുറത്തെടുക്കുന്നത്. എണ്ണ ഉൽപാദക രാജ്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന ഡിമാൻഡ് മറികടക്കാനും വിലനിലവാരം പിടിച്ചുനിർത്താനും ഈ തീരുമാനം സഹായകമാകും എന്നാണ് നിഗമനം.
Post Your Comments