പെരിന്തല്‍മണ്ണ: ബാലികയെ പീഡിപ്പിച്ച 60കാരന് 24 വര്‍ഷം കഠിനതടവ്. 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫിനാണ് ശിക്ഷ വിധിച്ചത്.
2019-ല്‍ പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ബാലികയെ പീഡിപ്പിച്ചത്. കുട്ടിയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
Post Your Comments