ചേര്‍ത്തല: സിപിഎം മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പാർട്ടി പരസ്യമായി വിമർശിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സി.പി.എമ്മില്‍ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സുധാകരന് നല്ല സംഘാടകനും മന്ത്രിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ സി.പി.എം പരസ്യമായി ശാസിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സുധാകരന്റേതുള്പ്പെടെ പങ്കന്വേഷിച്ച സംസ്ഥാന സെക്രട്ടേ റിയറ്റംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ കമീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments