KeralaLatest NewsNews

സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം സുരക്ഷിത ഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു

ആദ്യഘട്ടത്തില്‍ 1119 കുടുംബങ്ങള്‍ക്ക് വീട്

വയനാട്: പ്രധാന മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം കേരളത്തില്‍ സുരക്ഷിത ഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. വയനാട് ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് കിട്ടുന്നത്. 607 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍, 183 പട്ടികജാതി കുടുംബങ്ങള്‍, 182 ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍, 147 ജനറല്‍ വിഭാഗം എന്നിവര്‍ ഉള്‍പ്പെടുന്ന 1119 കുടുംബങ്ങള്‍ക്കു ഭവന നിര്‍മ്മാണ ധനസഹായം ലഭ്യമാക്കാന്‍ അനുമതി ലഭിച്ചു.

Read Also : കോടികൾ മുടക്കി ആധുനിക സൗകര്യമുള്ള പാർട്ടി മന്ദിരം സിപിഎം നിർമിക്കുന്നതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ

ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്ക് 4 ലക്ഷം രൂപയും, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് ഭവന നിര്‍മ്മാണത്തിനായി ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും 2.80 ലക്ഷം രൂപ എസ്.സി, ജനറല്‍ വിഭാഗത്തിനും, 4.8 ലക്ഷം രൂപ എസ്.ടി വിഭാഗത്തിനും ലഭിക്കും. പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.20 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും ധനസഹായമായി ലഭിക്കുക.

കരാറിലേര്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആദ്യഗഡു മുന്‍കൂറായി ലഭിക്കും. തുടര്‍ന്ന് ഭവന നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടം കഴിയുന്നതനുസരിച്ച് ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് പി.എഫ്.എം.എസ് മുഖേന തുക ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button