
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്. മീന്‍ കച്ചവടക്കാരനായ പ്രതി നാലുവര്‍ഷമായി കേരളത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ 16കാരിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയും ഇയാളും തമ്മില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് ലുധിയാനയിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലായെന്ന് വിവരം ലഭിച്ച പൊലീസിന്റെ അന്വേഷണം ലുധിയാനയിലെത്തി. ലുധിയാനയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടിയുമായി ഒളിച്ച് താമസിച്ചിരുന്ന ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തി.
Post Your Comments