Latest NewsNewsIndia

സമയപരിധി അവസാനിച്ചു, ഇന്ത്യ വിടാത്ത പാക് പൗരന്മാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ

പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികൾ കാത്തിരിക്കുന്നത് കനത്ത നടപടിയാണ്. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 537 പാകിസ്ഥാനികൾഅതാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നു.

മാരകമായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. നിശ്ചിത സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യം വിടാത്ത പാകിസ്ഥാൻ പൗരർ അറസ്റ്റിൽ, പ്രോസിക്യൂഷൻ, മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി ശിക്ഷിക്കപ്പെടാം.

ഏപ്രിൽ 22ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികൾ നിശ്ചയിച്ചിരുന്നു.

സാർക് വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ ഏപ്രിൽ 27 വരെ സമയപരിധി നൽകിയിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി. തീർത്ഥാടക വിസകൾക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button