India

കശ്മീരില്‍ 35 വര്‍ഷത്തിനിടെ ആദ്യമായി ബന്ദ്, ഭീകരതയ്‌ക്കെതിരെ ജനങ്ങൾ ഒന്നിക്കുന്നു

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ ഇന്ന് ബന്ദ്. വിവിധ സംഘടനകളുടെ ആഹ്വാന പ്രകാരം കടകളും വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചിട്ടു. പൊതുഗതാഗതം നിലച്ചു. ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് റാലിയും നടത്തി.ഭീകരാക്രമണത്തിനെതിരെ 35 വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരില്‍ ബന്ദ് നടക്കുന്നത്.നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ടികള്‍ പ്രതിഷേധ റാലി നടത്തി.

ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖ് അധ്യക്ഷനായ മതസംഘടനകളുടെ കൂട്ടായ്മയായ മുതാഹിദ മജ്‌ലിസ ഉലെമയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കശ്മീര്‍ ട്രേഡേഴ്‌സ് ആന്‍ഡ് മാനുഫാക്ടേഴ്‌സ് ഫെഡറേഷന്‍ എന്നിവരും ബന്ദിന് ആഹ്വാനംചെയ്തു. ഇതെല്ലാം പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, ഭരണകക്ഷികൾ ബന്ദിനെ പിന്തുണയ്ക്കുന്നത് പോസിറ്റിവ് ആയ ഒരു കാര്യമാണെന്നാണ് വിലയിരുത്തൽ. ജനരോഷം കാരണം ഗത്യന്തരമില്ലാതെ പിന്തുണയ്ക്കുകയാണെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button