
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയും ചെയ്തു.
മറ്റെല്ലാ ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. നാളെ രാത്രിയിൽ തിരിച്ചെത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം ഇന്ത്യയിലെത്തുക.
നിലവിൽ 26 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇതിൽ രണ്ട് വിദേശികളുിം ഉൾപ്പെടും. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments