
പത്തനംതിട്ട : പന്തളം പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആർ ടി സി ബസിൽ നിന്നും കൂട്ടിക്കൊണ്ടു വന്ന നാടോടി സ്ത്രീയെയും മൂന്നര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയും കൊല്ലം പിങ്ക് പോലീസിന് കൈമാറി. കൊല്ലത്തുനിന്നും കാണാതായ കുട്ടിയെയാണ് തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടി ഇവരുടേതല്ലെന്നു പോലീസിന് ബോധ്യപ്പെട്ടിരുന്നു.
കൊല്ലം കുന്നിക്കോട് സ്വദേശിനിയുടെ കുട്ടിയാണെന്ന് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മാതാവിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായും വ്യക്തമായി. മാതാവിനോപ്പം കൊല്ലം ബീച്ച് കാണാനെത്തിയതാണ് കുട്ടി.
പന്തളത്തു നിന്നും ത്യശൂരിന് പോകുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത് വന്ന നാടോടി സ്ത്രീയുടെ പക്കൽ നിന്നാണ് സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടതും ജീവനക്കാർ പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചതും.
കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശിനിയുടെതാണ് സിയാനയെയാണ് ഇവർക്കൊപ്പം കണ്ടെത്തിയത്.തികളാഴ്ച്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. അമ്മ കൊല്ലം വനിത പോലീസ് സ്റ്റേഷിനിലുള്ളതായി പന്തളം പോലീസ് അറിഞ്ഞിരുന്നു. നാടോടി സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ മകളാണ് എന്നാണ് പറഞ്ഞത്, എന്നാൽ കുട്ടിയോട് ചോദിച്ചപ്പോൾ പേരും മറ്റും വെളിപ്പെടുത്തി. തുടർന്ന് പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തി.
കൊല്ലം പോലീസിനോട് ബന്ധപ്പെട്ടപ്പോൾ, കുട്ടിയെ കാണാതായത് സംബന്ധിച്ച വിവരം അവിടുത്തെ പിങ്ക് പോലീസിന് കുറച്ചു മണിക്കൂർ മുമ്പ് ലഭിച്ചതായി അറിഞ്ഞു. പിന്നീട് , പന്തളം പോലീസ് പിങ്ക് പോലീസിനെ ബന്ധപ്പെട്ട് തുടർ നടപടികൾ കൈകൊള്ളുകയായിരുന്നു. സ്ത്രീയുടെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Post Your Comments