
റാഞ്ചി : ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) കോബ്രാ കമാന്‍ഡോകളും പോലീസും നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് നക്‌സലുകളെ വധിച്ചു. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
209 കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര) സൈനികരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. എട്ട് നക്‌സലുകള്‍ കൊല്ലപ്പെടുകയും രണ്ട് ഇന്‍സാസ് റൈഫിളുകള്‍, ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ (എസ്എല്‍ആര്‍), ഒരു പിസ്റ്റള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments