India

വിവാഹവേദിയിൽ എത്തിയ വധുവിന്റെ പേര് കേട്ടപ്പോൾ സംശയം: മുഖംപടം മാറ്റിയപ്പോൾ വധുവിന്റെ അമ്മ, ചതിച്ചത് സഹോദരനും ഭാര്യയും

ഉത്തർപ്രദേശിലെ മീററ്റിൽ മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിൻ്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. 22 കാരനായ മുഹമ്മദ് അസീമാണ് തന്നെ വധുവിനെ മാറ്റി കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി മീററ്റ് പൊലീസിനെ സമീപിച്ചത്. 21കാരിയായ വധുവിനെ കാട്ടിയായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. അസീമിൻ്റെ മൂത്ത സഹോദരനായ നദീമും സഹോദരൻ്റെ ഭാര്യയായ ഷയിദയുമാണ് മുൻകൈയെടുത്ത് വിവാഹം ഉറപ്പിച്ചിരുന്നത്.

വധു 21 കാരിയായ മന്താഷ ആണെന്ന് അസീമിനെ പറഞ്ഞ് ഇവർ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ വിവാഹ വേദിയിൽ എത്തിയപ്പോൾ വിവാഹത്തിന് മധ്യസ്ഥത നിൽകുന്ന മത പണ്ഡിതൻ മന്താഷ എന്ന പേരിന് പകരം താഹിറ എന്ന പേര് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുഖം മൂടിയ വസ്ത്രം ധരിച്ചതിനാൽ വധുവിൻ്റെ മുഖം കാണാൻ സാധിക്കുന്നില്ലായിരുന്നു. ഈ സമയത്താണ് അസീം സംശയത്തിൻ്റെ പുറത്ത് മുഖപടം പൊക്കി നോക്കുന്നത്. വധുവിന് പകരം വധുവിൻ്റെ അമ്മയെ കണ്ടതോടെ താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ഇയാൾ മനസ്സിലാക്കി.

താൻ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകില്ലായെന്ന് പറഞ്ഞതോടെ യുവാവിൻറെ സഹോദരനും ഭാര്യയയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വ്യാജ പീഡന പരാതി നൽകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാൽ ഇത് കണക്കിലെടുക്കാതെ യുവാവ് സ്ഥലം കാലിയാക്കി. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പിന്നീട് ഇരു കൂട്ടരും തമ്മിലുണ്ടായ ധാരണയിൽ യുവാവ് കേസ് പിൻവലിച്ചു.

മൂത്ത സഹോദരന്‍ നദീം ഭാര്യ ഷാഹിദ എന്നിവര്‍ക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസല്‍പൂര്‍ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നല്‍കിയത്.മാര്‍ച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേര്‍ന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button