
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദിലുണ്ടായ കെട്ടിട അപകടത്തില്‍ പ്രതികരണവുമായി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നാലുനില കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ല. കെട്ടിടം സീല്‍ വെക്കുമെന്നും എം സി ഡി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഉടന്‍ കൈമാറും.
ഒരു കുടുംബത്തിലെ എട്ടംഗങ്ങള്‍ ഉള്‍പ്പെടെ 11 പേരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലുപേര്‍ കുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണ്. കെട്ടിടം നിന്നിരുന്ന സ്ഥലത്തിന്റെ ഉടമ തെഹ്‌സിന്‍ (60) എന്നയാളും മരിച്ചവരില്‍ ഉള്‍പ്പെടും.
അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകെ 22 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരുന്നത്.
Post Your Comments