
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികള്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്നതില്‍ വ്യക്തതയില്ല. അന്വേഷണം തുടങ്ങിയതായി കനേഡിയന്‍ പൊലീസ് അറിയിച്ചു.
അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ അത് പൊലീസിന് കൈമാറണമെന്ന് കനേഡിയന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി സംഘത്തിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. കാറിലുണ്ടായിരുന്നവരെ കുറിച്ച് പ്രാഥമിക സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments