
ബെല്‍മോപന്‍: വിമാനം പറക്കുന്നതിനിടെ റാഞ്ചാന്‍ നീക്കം നടന്നതായി റിപ്പോര്‍ട്ട്. കത്തി കാണിച്ച് ഭീഷണി മുഴക്കിയ അക്രമിയെ യാത്രക്കാരിലൊരാള്‍ വെടിവച്ചുകൊന്നു. ബെലീസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിമാനം ലാന്‍ഡ് ചെയ്തതോടെ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തുവന്നു.
Read Also: വിദേശ ഫണ്ട് വിനിമയ ചട്ട ലംഘനം: ബെംഗളൂരുവിലെ ഡോഗ് ബ്രീഡർ സതീഷിൻ്റെ വീട്ടിൽഇ ഡി റെയ്ഡ്
ബെലീസില്‍ ചെറിയ ട്രോപ്പിക് എയര്‍ വിമാനം റാഞ്ചാന്‍ യുഎസ് പൗരനാണ് ശ്രമിച്ചതെന്ന് ബെലീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാന്‍ പെഡ്രോയിലേക്ക് പോകുന്ന വിമാനത്തില്‍ ആകാശത്ത് വെച്ചാണ് സംഭവം നടന്നത്. 49കാരനായ പ്രതി യാത്രക്കാരെ കത്തി പുറത്തെടുത്ത് ആക്രമിക്കാന്‍ തുടങ്ങി. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലര്‍ ആണ് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തിയതെന്ന് ബെലീസ് പൊലീസ് കമ്മീഷണര്‍ ചെസ്റ്റര്‍ വില്യംസ് പറഞ്ഞു. തുടര്‍ന്ന് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ടെയ്‌ലറെ വെടിവച്ച് കൊന്നു.
ടെയ്ലറെ വെടിവച്ച യാത്രക്കാരനെ കമ്മീഷണര്‍ ചെസ്റ്റര്‍ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ടെയ്ലറിന് വിമാനത്തിനുള്ളില്‍ കത്തി എങ്ങനെ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് വ്യക്തമല്ല. വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. ഇയാള്‍ എന്തിനാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരണം തേടി ബെലീസിയന്‍ ഉദ്യോഗസ്ഥര്‍ യുഎസ് എംബസിയെ സമീപിച്ചു.
Post Your Comments