Latest NewsKeralaNews

ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും : നടപടി കടുപ്പിച്ച് പോലീസ്

ഷൈൻ കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്

കൊച്ചി: ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ജനൽ വഴി ചാടി ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ഷൈൻ കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതോടെ നടന്റെ തൃശൂരിലുള്ള വീട്ടിൽ നേരിട്ടെത്തി നോട്ടീസ് നൽകാനുള്ള നടപടിയും ആരംഭിച്ചു. അതേസമയം എത്രയും വേഗം പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. അതിനായി ഷൈനിന് നോട്ടീസും നൽകും.

നോട്ടീസ് കൈപറ്റി 5 ദിവസത്തിനകം ഹാജരാകണം. പരിശോധനയ്ക്കിടെ കടന്നു കളഞ്ഞതിന് താരം വിശദീകരണം നൽകണം. രണ്ടുകാര്യങ്ങളിലാണ് പൊലീസ് ഷൈനിൽ നിന്ന് വ്യക്തത വരുത്തുക. ലഹരി കയ്യിലുണ്ടായതുകൊണ്ടാണോ, ഉപയോഗിച്ചതുകൊണ്ടാണോ കടന്നു കളഞ്ഞതെന്ന് അറിയുകയാണ് പ്രധാന ലക്ഷ്യം.

വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button