
തിരുവനന്തപുരം : വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ചെയ്ത മൂന്ന് പേര് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത പ്രിയ, അരുണ, അഞ്ജലി എന്നിവര്‍ക്കാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്.
വിവിധ വിഭാഗങ്ങിലായി 45 ഒഴിവുകള്‍ വന്നതോടെയാണിത്. പോക്സോ വിഭാഗത്തില്‍ വന്ന 300 ല്‍ 28 ഉം പോലീസ് അക്കാദമിയില്‍ നിന്നും പോയ 13 ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. വനിത സിപിഒ റാങ്ക് ഹോള്‍ഡര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായി വിവിധ സമരമുറകളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് അവര്‍ക്കുള്ളത്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ അഡൈ്വസ് മെമ്മോ ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരും.
Post Your Comments