
കോട്ടയം: ജിസ്മോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക പീഡനം അനുഭവിച്ചെന്ന് ആവര്‍ത്തിച്ച് സഹോദരന് ജിറ്റു തോമസ്. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്മോളെ പീഡിപ്പിച്ചിരുന്നു. മുന്‍പ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോള്‍ടെ അച്ഛനും സഹോദരനും പൊലീസില്‍ മൊഴി നല്കി. മരിച്ച ജിസ്മോളുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി ഏറ്റുമാനൂര്‍ പൊലീസ് ആണ് എടുത്തത്.
മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു. ജിസ്സ്മോള്‍ടെ സഹോദരന് പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭര്‍ത്താവ് ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്ക്കാരം നടത്തണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാല്‍ ക്നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ജിസ്മോളും കുട്ടികളും ആത്മഹത്യ ചെയ്തത്. വീട്ടില്‍ വെച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികള്‍ക്ക് വിഷം നല്കി പിന്നീട് പുഴയില്‍ ചാടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണം സംബന്ധിച്ചുള്ള ആരോപണങ്ങളില്‍ നിലവില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments