Latest NewsIndiaNews

താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ്

ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

Read Also: ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്

അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നല്‍കി. നിലവിലുള്ള വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന് മറുപടി നല്‍കുവാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button