KeralaLatest NewsNews

നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം

നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട പൊലീസ് ഇന്ന് നോട്ടീസ് അയക്കും. റാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദ്ദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.

ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. ഏറ്റവും ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടിപ്പോയത്. നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളത്. ഷൈനിൻ്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button