
തിരുവനന്തപുരം: കേരള ബിജെപി സംസ്ഥാന മീഡിയ കൺവീനറായി സന്ദീപ് സോമനാഥിനെ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന സന്ദീപ്. അടുത്തിടെയാണ് കേരളത്തിലേക്ക് വന്നത്.
അതേസമയം, അഭിജിത് ആർ നായരെ സംസ്ഥാന സോഷ്യൽ മീഡിയ കൺവീനറായി രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ബിജെപി ദേശീയ സ്ട്രാറ്റജി ടീമായ വാരാഹിയുടെ
ചുമതലക്കാരനാണ് അഭിജിത്.
മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി നേരത്തെ യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് ശേഷം ആദ്യം നിയമിച്ചത് അനൂപ് ആന്റണിയെയാണ്.
Post Your Comments