
തിരുവനന്തപുരം: ആപ്പിൾ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടെ വ്യാജ ഫോണുകൾ തകരപ്പറമ്പിൽ വിൽക്കുന്നുവെന്നു പരാതി. തുടർന്ന് നടത്തിയ റെയ്ഡിൽ മൂന്ന് രാജസ്ഥാൻ സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്.
രാജസ്ഥാൻ സ്വദേശികളായ ഛോഗാ റാം (35), വിക്രം കുമാർ (25), ഭഗവാൻ റാം (20) എന്നിവർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. 1957 ലെ പകർപ്പവകാശ നിയമത്തിലെ (ഭേദഗതി-2012) സെക്ഷൻ 63 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്ത ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിവിധ മൊബൈൽ കമ്പനികളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.
Post Your Comments