
തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂര്‍ സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന്‍ അനില്‍കുമാര്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ അനില്‍കുമാറിന്റെ സഹ പ്രവര്‍ത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ ( 39 ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ചശേഷമുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സുഹൃത്ത് അനില്‍ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച് സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. ആംബുലന്‍സില്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു
Post Your Comments