
മൂന്നാര്‍: സഞ്ചാരികളുടെ കാറിന് തീ പിടിച്ചു. ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മറയൂര്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
Post Your Comments