
കിളിമാനൂരിൽ പൊലിസിന് നേരെ ആക്രമണം. ഗാനമേളക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പൊലീസ് വാഹനവും അക്രമികൾ കേടുപാടുകൾ വരുത്തി.
കിളിമാനൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. അക്രമികളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം സ്വദേശികളായ അൽമുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments