
കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാസ്റ്റര്‍ ജോണ്‍ ജെബരാജ് (37) അറസ്റ്റില്‍. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജോണ്‍ ജെബരാജിനെതിരെ തമിഴ്‌നാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവില്‍ പോയിരുന്നു. മൂന്നാറിലെത്തിയാണ് കോയമ്പത്തൂര്‍ പൊലീസ് ജോണ്‍ ജെബരാജിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മേയില്‍ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇയാള്‍ രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു.
Post Your Comments