
ആലപ്പുഴ: തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആരോപിക്കുന്നത്. എനിക്ക് ‘മ’ എന്ന് പറയാന്‍ പറ്റില്ല. മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി. ഞാന്‍ മതവിദ്വേഷം പരത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. എന്നെ വെറുതെ വിടാന്‍ മുസ്ലിം ലീഗ് തയ്യാറാകുന്നില്ല.
read also: ആറന്മുളയില്‍ ആംബുലന്‍സിനുള്ളിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവം : പ്രതി നൗഫലിന് ജീവപര്യന്തം തടവ്
മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നില്‍ക്കാത്തത് കൊണ്ടാണ്. മുസ്ലിംലീഗ് തന്നെ അറവുശാലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നു’, വെള്ളാപ്പള്ളി ആരോപിക്കുന്നു. തന്നെ മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നു. സാമൂഹിക നീതി ഞങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. സത്യം പറയുമ്പോള്‍ കല്ലെറിയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments