
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി ഷെരീഫുള്‍ ഇസ്ലാമിനെതിരെ നിരവധി തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്. മുഖം തിരിച്ചറിയുന്ന ടെസ്റ്റ് റിസൽട്ടുകൾ, വിരലടയാള പരിശോധനാഫലം, ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവ അടങ്ങുന്നതാണ് റിപ്പോർട്ട്.
ഇവ കൂടാതെ കുത്താനുപയോഗിച്ച കത്തിയുടെ ഭാഗവും ലഭിച്ചിട്ടുണ്ട്. ജനുവരി 16 ന് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെയാണ് നടനെ കുത്തി പരിക്കേൽപ്പിക്കുന്നത്.
ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് പ്രതി ഷെരീഫുൾ പിടിയിലായത്.
Post Your Comments