Kerala

ഇരയേയും രക്ഷിതാക്കളെയും സ്വാധീനിച്ച് കേസ് പിൻവലിച്ചു, സ്‌കൂൾ മാനേജറുടെ നിശ്ചയ ദാർഢ്യത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: പോസ്കോ കേസിൽ കുറ്റം ആരോപിക്കപ്പെട്ട എൽപി സ്കൂൾ അധ്യാപകനെയും സംഭവം റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂൾ മാനേജർ സസ്‌പെൻഡ് ചെയ്തു. പോലീസ് കഴമ്പില്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയെങ്കിലും ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

നേരത്തെ അധ്യാപകന് അനുകൂലമായി പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സ്കൂള്‍ മാനേജര്‍ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേസില്‍ കഴമ്പില്ലെന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

പോലീസ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി പോക്സോ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കൊണ്ടും, ഇരയെയും മാതാപിതാക്കളെയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി എന്നാണ് മാനേജരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button