
വിഷു എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിൽ വരുന്നത് വിഷു കൈനീട്ടമാണ്. കൊടുക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നൽകും.
വിഷു ദിവസം കൈനീട്ടം ലഭിച്ച് കഴിഞ്ഞ് വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവുമാണ് വിഭവങ്ങൾ. വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി വിളമ്പുന്നത്. അതേ സമയം സദ്യയാകട്ടെ ഗണപതിക്ക് വിളക്കത്ത് ഇലവെച്ച് തുടങ്ങും. ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി, അവിയൽ, എരിശ്ശേരി, കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം.
ഓണസദ്യയിൽ നിന്ന് വിഭിന്നമായി വിഷുവിന് മാംസ വിഭവം വിളമ്പുന്നതും കാണാം. വിഷുക്കാലം പഴങ്ങളുടെയും കാലമാണ്. ഇത് നമുക്ക് കൂടുതൽ മധുരം നൽകുന്നു. ഇതോടെപ്പം തന്നെ നെയ്യപ്പം, ഉണ്ണിയപ്പം, ചക്ക ഉപ്പേരി തുടങ്ങിയ നാടൻ പലഹാരങ്ങളും ഏവർക്കും പ്രിയപ്പെട്ടതാണ്.
മത്താപ്പൂ ,കമ്പിത്തിരി ,ഓലപ്പടക്കം ,ചക്രം ഈർക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. കരിമരുന്ന് ഇല്ലാതെ എന്ത് വിഷു എന്നാണ് പഴമക്കാർ പറയുന്നത്.
തെങ്ങിൻ തൈ വയ്ക്കുന്നതിനും വിത്തുകൾ പാകുന്നതുമൊക്കെ വിഷുദിനം ഉത്തമമാണ്. ബന്ധുക്കളെ സന്ദർശിക്കുന്നതും വിദേശത്ത് നിന്നും പലരും നാട്ടിൽ എത്തുന്നതും വിഷുവിന്റെ സന്തോഷം വർദ്ധിപ്പിക്കും.
Post Your Comments