
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോര്‍ഡ്. ‘ദൃശ്യം -4’ നടത്തിയെന്നായിരുന്നു കൊലപാതകത്തിന് ശേഷം ജോമോന് പലരെയും ഫോണില്‍ വിളിച്ച് പറഞ്ഞത്. ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടായേക്കും. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് ഭാര്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Read Also: സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ല: പ്രതി അഫാന്റെ മാതാവ് ഷെമി
അതേസമയം, ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോന് വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. ജോമോന് ഉള്‍പ്പെടെയുളള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്കി.കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.
കഴിഞ്ഞ മാസമാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പിന്നീട് ഭാര്യ തൊടുപുഴ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളെ കണ്ടെത്തുന്നത്. ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പാര്‍ട്നര്‍ഷിപ് വേര്‍പിരിഞ്ഞ ശേഷം നടന്ന തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ മൃതദേഹം താഴ്ത്തുകയായിരുന്നു.
Post Your Comments