
ജാംനഗർ : ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വര്‍ യുദ്ധവിമാനമാണ് തകര്‍ന്നത്. സുവാര്‍ദ ഗ്രാമത്തിലെ തുറസ്സായ പ്രദേശത്താണ് യുദ്ധവിമാനം തകര്‍ന്നുവീണത്. ജാംനഗർ നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.
തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചു. സംഭവത്തിൽ ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണെന്നും വ്യോമസേന ‘എക്‌സി’ല്‍ കുറിച്ചു. പൈലറ്റിന് സാങ്കേതിക തകരാര്‍ അഭിമുഖീകരിക്കേണ്ടി വന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
കഴിഞ്ഞമാസം ഹരിയാനയിലെ പഞ്ച്കുല ജില്ലയിലും വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
Post Your Comments