കോഴിക്കോട്: മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധിക ആശുപത്രിയിൽ. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു ഗുരുതരമായി പരിക്കേറ്റത്. രതിയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് ഭാസ്‌കരനും മര്‍ദിച്ചതായി രതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാലുശേരി പൊലീസ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് രതിയെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. രതിക്ക് മര്‍ദനത്തില്‍ ശരീരാമസകലം പരിക്കേറ്റിട്ടുണ്ട്.
Leave a Comment