Latest NewsNewsInternational

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി

മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായി റിപോര്‍ട്ടുണ്ട്

നേപ്യിഡോ : മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7.7 രേഖപ്പെടുത്തി. ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായതായാണ് റിപോര്‍ട്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി മധ്യ മ്യാന്‍മറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒ‍ഴിപ്പിക്കാൻ തുടങ്ങിയതായാണ് വിവരം. മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായി റിപോര്‍ട്ടുണ്ട്. ചൈനയിലും തായ്‎ലന്‍റിലും തുടര്‍ചനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്.

ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളിൽ താമസിച്ചിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി. ബാങ്കോക്കിലെ നിരവധി ബഹുനില കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. അതേസമയം തായ്‎ലന്‍റിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button