
തിരുവനന്തപുരം; എമ്പുരാന്‍ ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്. എന്ന് അദ്ദേഹം ചിത്രം പങ്കുവച്ച് കുറിച്ചു.
അതേസമയം സിനിമ തീയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തി. ‘അച്ഛാ…നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം’ എന്ന ക്യാപ്ഷനില്‍ എമ്പുരാന്റെ പോസ്റ്ററിനൊപ്പമാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് എമ്പുരാന്‍ തിയേറ്റുകളിലേക്ക് എത്തിയത്. അഡ്വാന്‍സ് സെയിലിലൂടെ 50 കോടി ക്ലബിലെത്തിയ ചിത്രം ഓപ്പണിങ് ഡേയില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷനും നേടിയിട്ടുണ്ട്.
Post Your Comments