KeralaLatest NewsNews

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സാവകാശം നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

 

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സാവകാശം നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളില്‍ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രില്‍ 8 ന് കൊച്ചി ഓഫീസില്‍ എത്തിയാല്‍ മതിയെന്ന സാവകാശം രാധാകൃഷ്ണന്‍ എം പിക്ക് ഇ ഡി അനുവദിച്ചത്. മുന്‍പ് എംപിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്.

Read Also: മരണത്തെ മുന്നില്‍ കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ: ചികിത്സ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ഡോക്ടര്‍മാര്‍

കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നതിനായാണ് ബാങ്കില്‍ തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസില്‍ അന്തിമ കുറ്റപത്രം നല്‍കും. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

അതേസമയം, 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ ഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇ ഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയിട്ടുള്ളത്. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളും ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button