
തിരുവനന്തപുരം: ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെയാണ് സര്‍ക്കാര്‍ മില്‍മ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയത് എന്നതിനുള്ള തെളിവ് പുറത്ത്. ഒരു പശുവിനെയോ എരുമയെയോ പോലും എന്‍ ഭാസുരാംഗന്‍ വളര്‍ത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തില്‍ നിന്ന് പുറത്താക്കുന്നതായും ക്ഷീര വികസനവകുപ്പ് ഉത്തരവായി തന്നെ പുറത്തിറക്കി. പശുവിനെ വളര്‍ത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വര്‍ഷത്തിലേറെക്കാലം മാറനെല്ലൂര്‍ ക്ഷീരയുടെ പ്രസിഡന്റായി തുടര്‍ന്ന് കോടികള്‍കളുടെ വെട്ടിപ്പ് നടത്തിയത്.
ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സര്‍ക്കാര്‍ മില്‍മ അഡ്മിനിസ്‌ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഈ ഉത്തരവ്. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടത്തി ഇഡി ഒരു വര്‍ഷത്തിലേറെ ജയിലിലേക്ക് അയച്ചതിന് പിന്നാലെയാണ് എന്‍ ഭാസുരാംഗന്‍ ഇത്രയും കാലം സര്‍ക്കാരിനെ പറ്റിച്ചത് സര്‍ക്കാരിന് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നത്.
Post Your Comments