Latest NewsNewsIndia

സംഭൽ കേസ് : സഫർ അലി പോലീസ് കസ്റ്റഡിയിൽ

ഞായറാഴ്ച രാവിലെ സംഭലിലെ വീട്ടിൽ നിന്നാണ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്

ഉത്തർപ്രദേശ് : സംഭലിൽ കഴിഞ്ഞ വർഷം നവംബർ 24ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിൽ ഇദ്ദേഹത്തിന് നിർണായക പങ്കുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് സംഭൽ പോലീസ് സൂപ്രണ്ട് കൃഷ്ൻ കുമാർ വിഷ്ണു പ്രതികരിച്ചു.

ഞായറാഴ്ച രാവിലെ സംഭലിലെ വീട്ടിൽ നിന്നാണ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്ന വകുപ്പ്. കലാപവുമായി ബന്ധപ്പെട്ട യുപി സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷനുമുന്നിൽ മൊഴി നൽകുന്നതിന് തൊട്ടുമുമ്പാണ് തന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് സഫർ അലിയുടെ സഹോദരൻ താഹിർ അലി രംഗത്തുവന്നു.

shortlink

Post Your Comments


Back to top button