തൃശൂരിൽ ഭാര്യക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസ് : മുഖ്യ പ്രതി ലിഷോയ് അറസ്റ്റിൽ

ഇന്നലെ രാത്രിയാണ് പെരുമ്പിലാവ് സ്വദേശി അക്ഷയ് കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു

തൃശൂര്‍ : പെരുമ്പിലാവില്‍ ഭാര്യക്കു മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. കേസില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവരെ ഇന്നലെ ചാലിശേരിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്നലെ രാത്രിയാണ് പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ആശുപത്രിയില്‍ ഉള്ള ബാദുഷ അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. മയക്കുമരുന്നു കച്ചവടക്കാരായ സംഘം റെന്‍ഡ് എ കാറിനെ ചൊല്ലി പോര്‍വിളി നടത്തിയതായും അക്ഷയ് ഭാര്യയോടൊപ്പം ലിഷോയുടെ വീട്ടില്‍ എത്തിയത് വടിവാളുമായാണെന്നും പോലീസ് പറയുന്നു.

സമൂഹമാധ്യമങ്ങളിലെ വാക്‌പോരും കൊലയ്ക്കു കാരണമായി. കഞ്ചാവ്, എം ഡി എം എ കച്ചവടക്കാരായ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

Share
Leave a Comment