
വര്‍ക്കല: വര്‍ക്കലയില്‍ ഗൃഹനാഥനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം വെള്ളൈക്കടവ് സ്വദേശി ഷാനി, വട്ടിയൂര്‍ക്കാവ് സ്വദേശി മനു എന്നിവരെയാണ് വര്‍ക്കല പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കൊലപാതകം നടത്തിയ മൂവര്‍ സംഘത്തില്‍ 16 കാരനും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് 57 വയസ്സുള്ള സുനില്‍ദത്തിനെ സഹോദരീ ഭര്ത്താവുള്പ്പടെയുള്ള മൂവര്‍സംഘം വെട്ടി കൊലപ്പെടുത്തിയത്.
Read Also: ദുബായ് : എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു
പ്രതികളില്‍ ഒരാളെ സംഭവദിവസം തന്നെ വര്‍ക്കല പൊലീസ് പിടികൂടി. 16 കാരനടക്കം രണ്ടുപേരെ തൊട്ടടുത്ത ദിവസവുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെല്ലാം ക്രമിനല്‍ പശ്ചാത്തലമുണ്ട്. മനു ഇതിനുമുമ്പും കൊലപാതക കേസില്‍ പ്രതിയാണ് . മനുവിന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് സുഹൃത്തിനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ 2017 ല്‍ ശംഖുമുഖം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ വിചാരണ നടന്നുവരവേ ജാമ്യത്തില്‍ ഇറങ്ങിയാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയത്. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ രണ്ട് വധശ്രമ കേസുകള്‍ നിലവിലുണ്ട്. 16 കാരനായ പ്രതി ഇതിനുമുമ്പും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു .
Post Your Comments