അടുത്ത കാലങ്ങളിലായി സ്ത്രീകള്‍ ലൈംഗിക സ്വപ്‌നങ്ങൾ കാണുന്നത് വളരെയധികം വര്‍ധിച്ചിട്ടുണ്ട് എന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. ‘സൈക്കോളജി ആന്റ് സെക്ഷ്വാലിറ്റി’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.16 മുതല്‍ 92 വയസ് വരെയുള്ള സ്ത്രീകളുടെ പ്രതികരണമാണ് ഗവേഷകര്‍ പഠനത്തിനായി തേടിയത്.
ഇതില്‍ 16 മുതല്‍ 30 വയസ് വരെയുള്ള സ്ത്രീകളാണത്രേ ഏറ്റവുമധികം ‘സെക്‌സ് ഡ്രീംസ് അല്ലെങ്കിൽ ലൈംഗിക സ്വപ്‌നങ്ങൾ’ കാണുന്നത്. സ്ത്രീകൾ സെക്‌സ് ഡ്രീംസ് കാണുന്നത് മോശമായി ധരിക്കേണ്ട ആവശ്യമില്ല. പല പഠനങ്ങളും സൂചിപ്പിക്കുന്നത്, ഇത്തരത്തില്‍ സ്വപ്‌നം കാണുന്നത് പങ്കാളിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നാണ്.
മുമ്പ് പഠനങ്ങള്‍ നടന്നിട്ടുള്ള കാലങ്ങളിലും സ്ത്രീകള്‍ സെക്‌സ് സ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. പക്ഷേ അത് പറയാനുള്ള ധൈര്യം അവര്‍ക്കില്ലാതെ പോയതാകാം.
Leave a Comment