
ലണ്ടന്‍: തീപിടിത്തത്തെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചത്. ഇതിനെ തുടര്‍ന്ന് 1400 വിമാന സര്‍വീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.
Read Also: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം
വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂര്‍ണ്ണമായി അണയ്ക്കാന്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ വ്യോമ ഗതാഗതം സാധാരണ നിലയില്‍ ആകാന്‍ ദിവസങ്ങള്‍ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാര്‍ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.
Post Your Comments